റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍: ‘ഷംബാല’ മികച്ച ചിത്രം
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കോട്ടയം: സി.എം.എസ്. കോളജില്‍ നടന്ന നാലാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സില്‍വര്‍ എലെഫന്റ് പുരസ്കാരം കിര്‍ഗിസ്ഥാന്‍ ചിത്രമായ ‘ഷംബാല ‘നേടി. മികച്ച ചിത്രത്തിനുള്ള പ്രത്യേക പരമാര്‍ശം മലയാള ചിത്രം ‘കാടകലം ‘കരസ്ഥമാക്കി.
മറ്റ് അവാര്‍ഡുകള്‍ -മികച്ച ഹൃസ്വ ചിത്രം -ദി ഏറ്റെണല് സ്പ്രിങ് ടൈം (വിയറ്റ്നാം ), മികച്ച ഡോക്യൂമെന്ററി -ബന്തര്‍ ബാന്‍ഡ് (ഇറാന്, ജര്‍മനി ) ഡോക്യൂമെന്ററി പ്രത്യേകപരാമര്‍ശം -പിലാണ്ടി(മലയാളം ), മികച്ച ഡോക്യൂമെന്ററി (യൂത്ത് )-കാര്ബസോന, ആന്‍ ഓഡ് ടു ക്രിമസണ് ഡെത്ത്(ബംഗാളി ), മികച്ച ഹൃസ്വ ചിത്രം (യൂത്ത് )-അടവി (മലയാളം ), മികച്ച ഡോക്യൂമെന്ററി (കുട്ടികള്‍ )-ആന്റ്സ് :ഫാസിനേറ്റിംഗ് ക്രീയേച്ചര്സ് (ഇംഗ്ലീഷ് ), മികച്ച ഹൃസ്വ ചിത്രം (കുട്ടികള്‍ )-ജീവനാശിനി (മലയാളം ), പ്രത്യേക പരാമര്‍ശം -മേരിയുടെ കണ്ടല്‍ജീവിതം (മലയാളം പ്രകൃതി പുരസ്കാരം (ഗോള്‍ഡന്‍ എലെഫന്റ് )പദ്മശ്രീ തുളസി ഗൗഡയ്ക്കു വേണ്ടി ഏറ്റുവാങ്ങി.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍. വാസവന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജയരാജ്, ഫെസ്റ്റിവല്‍ അവലോകനം നടത്തി. സംവിധായകരായ സജിന്‍ ബാബു, പ്രദീപ് നായര്‍, സി.എം.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ്. സി ജോഷ്വാ, ബി.സി.ഐ. കോര്‍ഡിനേറ്റര്‍ ഡോ: അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP