കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനിയില്‍ ഡി.ബാബുവിന്റെ ഇരുകണ്ണുകളുടെയും കാഴ്ചയാണ് മദ്യം കഴിച്ചതിലൂടെ നഷ്ടപ്പെട്ടെന്ന് പറഞ്ഞത്. ഫെബ്രുവരി 23ന് എഴുകോണ്‍ ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യം കുടിച്ചതോടെ കാഴ്ച നഷ്ടപ്പെട്ടുവെന്ന ബാബുവിന്റെ ആരോപണം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
തുടര്‍ന്ന് ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യം എക്സൈസ് പരിശോധിക്കുകയും ലാബിലേക്ക് അയക്കുകയും ചെയ്തു. അതിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പത്ത് ദിവസത്തെ വിദഗ്ദ്ധ ചികിത്സ കൊണ്ട് കാഴ്ച തിരികെ കിട്ടിയെന്ന അവകാശവാദവുമായി ഓട്ടോ ഡ്രൈവറായ ബാബു വീണ്ടും രംഗത്തെത്തിയത്.
അതേസമയം പ്രമേഹബാധിതനായിരുന്ന ബാബു അമിതമായി മദ്യം കഴിച്ചതാകും പ്രശ്നത്തിന് കാരണമെന്നാണ് നിഗമനം. ഏതായാലും അതിന് ശേഷം മദ്യപിച്ചിട്ടില്ലെന്ന് ബാബു പറയുന്നു.