റഷ്യ, ബെലാറസ് ഉപഭോക്താക്കളോടും മൂന്നാം കക്ഷി വില്‍പ്പനക്കാരോടും ആമസോണിന് ‘അയ്ത്തം’
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
മോസ്‌കോ: റഷ്യയിലെയും ബെലാറസിലെയും ഉപഭോക്താക്കള്‍ക്കുള്ള റീട്ടെയില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ആമസോണ്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ റഷ്യയിലെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിനും ഉപഭോക്താക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. റഷ്യ, ബെലാറസ് ആസ്ഥാനമായുള്ള ഉപഭോക്താക്കളെയും മൂന്നാം കക്ഷി വില്‍പ്പനക്കാരെയും ആമസോണ്‍ ഇനി സ്വീകരിക്കില്ലെന്ന് കമ്പനി അറിയിച്ചു.
റഷ്യ ആസ്ഥാനമായ ഉപഭോക്താക്കള്‍ക്കുള്ള പ്രൈം വീഡിയോയിലേക്കുള്ള പ്രവേശനം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്. റഷ്യയില്‍ നേരിട്ട് വില്‍ക്കുന്ന ഒരേയൊരു വീഡിയോ ഗെയിമായ ന്യൂ വേള്‍ഡിനായി ഇനി ഓര്‍ഡറുകള്‍ എടുക്കില്ലെന്നും വാണിജ്യ ഭീമന്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയില്‍ വില്‍ക്കുന്ന ഒരേയൊരു ഗെയിമായ ഓപ്പണ്‍ വേള്‍ഡ് എംഎംഒ ന്യൂ വേള്‍ഡിന്റെ ഏതെങ്കിലും പുതിയ ഓര്‍ഡറുകള്‍ എടുക്കുന്നത് ആമസോണ്‍ നിര്‍ത്തി.
ഇഎ ഗെയിംസ്, സിഡി പ്രൊജക്റ്റ് റെഡ്, ടേക്ക്-ടു, യുബിസോഫ്റ്റ്, ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്, എപിക് ഗെയിംസ് തുടങ്ങിയ നിരവധി ഗെയിമിംഗ് ഭീമന്മാരും റഷ്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. മറ്റ് ചില യുഎസ് സാങ്കേതിക ദാതാക്കളില്‍ നിന്ന് വ്യത്യസ്തമായി, ആമസോണിനും എഡബ്യുഎസിനും റഷ്യയില്‍ ഡാറ്റാ സെന്ററുകളോ അടിസ്ഥാന സൗകര്യങ്ങളോ ഓഫീസുകളോ ഇല്ല.
റഷ്യന്‍ സര്‍ക്കാരുമായി ബിസിനസ്സ് ചെയ്യരുതെന്ന ദീര്‍ഘകാല നയമാണ് ഞങ്ങള്‍ക്കുള്ളതെന്ന് ആമസോണ്‍ പറഞ്ഞു. ഉക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയിലോ ബെലാറസിലോ ഉള്ള പുതിയ ഉപഭോക്താക്കളെ ഇനി സ്വീകരിക്കുന്നില്ലെന്ന് ആമസോണിന്റെ ക്ലൗഡ്-കംപ്യൂട്ടിംഗ് യൂണിറ്റ് എഡബ്യുഎസ് പ്രഖ്യാപിച്ചു.
മേഖലയിലെ മാനുഷിക ആവശ്യങ്ങള്‍ പിന്തുണയ്ക്കുന്നതിനായി നിരവധി എന്‍ജിഒകളുമായും സംഘടനകളുമായും പങ്കാളിത്തം തുടരുകയാണെന്ന് കമ്പനി അറിയിച്ചു. ആമസോണ്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ഉപഭോക്താക്കളും ആമസോണ്‍ ഹോം പേജുകള്‍ വഴി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആമസോണിന് പുറമേ, ആപ്പിള്‍, മൈക്രോസോഫ്റ്റ്, സാംസങ്, നെറ്റ്ഫ്ലിക്സ്, പേപാല്‍ തുടങ്ങിയ നിരവധി ടെക് കമ്പനികളും റഷ്യയുമായുള്ള ബിസിനസ്സ് നിര്‍ത്തി.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP