Crime

ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടി; യുവാവ് അറസ്റ്റില്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ആലുവ: ഒരു വയസ്സുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ആലുവ യു.സി. കോളജ് ആലമറ്റം വീട്ടില്‍ അജ്മലി (26) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണ ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ്.

Signature-ad

കഴിഞ്ഞ 23-ന് മകളെ കാണാനില്ല എന്നു പറഞ്ഞ് യുവതിയുടെ അച്ഛന്‍ ആലുവ പോലീസില്‍ പരാതി നല്‍കി. അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യയും പരാതി നല്‍കി. അന്വേഷണത്തില്‍ രണ്ടുപേരും ഒരുമിച്ചാണ് പോയതെന്ന് മനസ്സിലാക്കി. വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു ഇവര്‍. കോട്ടയത്ത് നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Back to top button
error: