ബാലഭാസ്കർ കേസിൽ നുണ പരിശോധനയില്‍ ഇന്ന് തീരുമാനം
ബാലഭാസകറിന്റെ അപകടവുമായി ബന്ധപ്പെട്ട് നുണ പരിശോധനയില്‍ ഇന്ന് തീരുമാനം. നുണപരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരോടും ഹാജരായി നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി .പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അര്‍ജുന്‍, സോബി എന്നിവരെ നപണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐയുടെ തീരുമാനം.
കോടതിയില്‍ ഹാജരാകുന്ന ഇവരോട് നുണ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് കോടതി ചോദിക്കും. ഇവരുടെ സമ്മതപത്രം എഴുതി വാങ്ങിയതിന് ശേഷമാകും സിബിഐ നടപടികളുമായി മുന്നോട്ട് പോകുക .
അതേസമയം, ബാലഭാസ്‌കറിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. കേസില്‍ ബാലഭാസ്‌കറിന്റെ അച്ഛന്‍, ഭാര്യ എന്നിവരുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുരുങ്ങിയതോടെ കേസിനു പുതിയ മാനം കൈവന്നു .
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആര് എന്നതിലും ആശയക്കുഴപ്പം ഉണ്ട് .താനല്ല വണ്ടി ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ പറയുന്നത് .എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറയുന്നത് അര്‍ജുന്‍ തന്നെയാണ് വണ്ടി ഓടിച്ചിരുന്നത് എന്നാണ് .അപകടത്തിന് തൊട്ടുമുമ്പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നു എന്ന കലാഭവന്‍ സോബിയുടെ മൊഴിയും പരിശോധിക്കേണ്ടതുണ്ട് .ഈ പശ്ചാത്തലത്തില്‍ ആണ് നാലുപേരുടെയും നുണ പരിശോധനയ്ക്ക് സി ബി ഐ തീരുമാനിച്ചത് .
2018 സെപ്റ്റംബര്‍ 25 നു ആയിരുന്നു അപകടം .ദേശീയ പാതയില്‍ സി ആര്‍ പി എഫ് ക്യാമ്പിന് സമീപമാണ് അപകടം നടന്നത് .അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചു .പരുക്കുകളോടെ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും രക്ഷപ്പെട്ടു .