KeralaNEWS

ഇന്ന് രാത്രി മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ഇന്നു രാത്രി മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.ഇന്നു മുതൽ ബുധനാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും കൂടുതൽ മഴ ലഭിക്കുക.
ശ്രീലങ്കൻ തീരത്തുനിന്ന് 360 കിലോമീറ്റർ തെക്കു പടിഞ്ഞാറായി നിലകൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി രൂപം പ്രാപിച്ച് തമിഴ്നാടിന്റെ വടക്ക് ഭാ​ഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്.ശക്തമായ കാറ്റോടും ഇടിയോടും കൂടിയായിരിക്കും മഴ എന്നതിനാൽ എല്ലാവരും ജാഗ്രത പുലർത്തണം എന്നും അറിയിപ്പിൽ പറയുന്നു.

Back to top button
error: