ചെറിയ ഉള്ളി- ഒരു വലിയ കപ്പ്
ഇഞ്ചി- ഇടത്തരം കഷ്ണം
വെളുത്തുള്ളി- മുഴുവന്‍ വെളുത്തുള്ളി (വലുത്)
പച്ചമുളക്- 5 എണ്ണം
മുഴുവന്‍ കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി- മൂന്ന് സ്പൂണ്‍
മല്ലിപ്പൊടി- രണ്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍
ഗരം മസാലപ്പൊടി- ഒരു സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
തേങ്ങാക്കൊത്ത്- അര മുറി (ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
ഉപ്പ്- പാകത്തിന്
ഇനി ബീഫ് വേവിക്കാന്‍ വയ്ക്കാം. കുഴിവുള്ള വലിയ മണ്‍പാത്രമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, അല്പം കറിവേപ്പില എന്നിവ അരച്ചെടുക്കുക. ഇതില്‍ നിന്ന് അല്പം മാറ്റിവയ്ക്കാം. ബാക്കിയുള്ള അരപ്പ് ഉപ്പും ചേര്‍ത്ത് ബീഫില്‍ നന്നായി കുഴച്ചുചേര്ക്കുക.
എടുത്തുവച്ചിരിക്കുന്ന പൊടികളില്‍ എല്ലാം പകുതി വീതം ഇതിലേക്ക് ചേര്‍ക്കാം. തുടര്‍ന്ന് ആവശ്യത്തിന് വെള്ളമൊഴിച്ച ശേഷം വേവിക്കാന്‍ വിടാം. ഈ സമയം കൊണ്ട് തേങ്ങാക്കൊത്ത് അല്പം വെളിച്ചെണ്ണയില്‍ പാകത്തിന് മൂപ്പിച്ചെടുത്ത് വയ്ക്കാം.
ബീഫ് നന്നായി വെന്തുകിട്ടിയാല്‍ ഇത് മറ്റൊരു പാത്രത്തിലേക്ക് പകര്‍ന്ന് അതേ മണ്‍പാത്രത്തില്‍ തന്നെ ബാക്കി കാര്യങ്ങള്‍ ചെയ്യാം. ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച്, ഇത് ചൂടാകുമ്പോള്‍ നേരത്തേ മാറ്റിവച്ചിരിക്കുന്ന അരപ്പ്, പൊടികളെല്ലാം ചേര്‍ത്ത് ഒന്ന് മൂപ്പിക്കുക. ശേഷം വെന്ത ബീഫും കറിവേപ്പിലയും തേങ്ങാക്കൊത്തും ചേര്‍ക്കാം. വെള്ളം മുഴുവനായി വറ്റിത്തീരും വരെ ബീഫ് ഇളക്കിക്കൊണ്ടിരിക്കണം. അടിപിടിക്കാതെ വേറിട്ടുകിടക്കുന്ന പരുവത്തില്‍ ആയിക്കഴിഞ്ഞാല്‍ വാങ്ങിവയ്ക്കാം.രുചിയൂറുന്ന സ്പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത് റെഡി.