പീഡനപരാതി: പടവെട്ട് സിനിമയുടെ സംവിധായകന്‍ കസ്റ്റഡിയില്‍

വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group
കൊച്ചി: പീഡനപരാതിയെത്തുടര്‍ന്ന് പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ പോലീസ് കസ്റ്റഡിയില്‍. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന പടവെട്ട് സിനിമ റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് സംവിധായകന്‍ അറസ്റ്റിലാവുന്നത്. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
ചിത്രത്തിന്റെ ഭാഗമായിരുന്ന പെണ്‍കുട്ടിയാണ് പരാതിക്കാരി. സിനിമയുടെ ചിത്രീകരണം നടക്കുന്ന കണ്ണൂരില്‍നിന്നാണ് ലിജു പിടിയിലായത്. ലിജുവിന്റെ അരങ്ങേറ്റ ചിത്രമാണു പടവെട്ട്. ലിജുതന്നെയാണു ചിത്രത്തിന്റെ തിരക്കഥ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു. നിവിന്‍ പോളി, സണ്ണി വെയ്ന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
WHATSAPP






