BusinessIndia

സഞ്ജീവ് കപൂര്‍ ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒ; ഏപ്രില്‍ നാലിന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒയായി സഞ്ജീവ് കപൂറിനെ നിയമിച്ചു. ഏപ്രില്‍ നാലു മുതല്‍ അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പ്രമോട്ടര്‍മാരായ കല്‍റോക്ക്-ജലന്‍ കണ്‍സോര്‍ഷ്യം അറിയിച്ചു. നിലവില്‍ ഒബ്‌റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ പ്രസിഡന്റാണ് അദ്ദേഹം. 2016 മുതല്‍ 2019 വരെ എയര്‍ലൈന്‍ കമ്പനിയായ വിസ്താരയുടെ ചീഫ് സ്ട്രാറ്റജി ആന്‍ഡ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

9 വിമാനങ്ങള്‍ വെച്ച് 40 സര്‍വീസുകള്‍ മാത്രം നടത്തിയിരുന്ന വിസ്താര സഞ്ജീവിന്റെ നേതൃത്വത്തില്‍ 38 വിമാനങ്ങള്‍ വെച്ച് പ്രതിദിനം 200 സര്‍വീസുകള്‍ വരെ നടത്തുന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നുവെന്നും കണ്‍സോര്‍ഷ്യം ഇറക്കിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 2014-15 കാലയളവില്‍ സ്‌പൈസ് ജെറ്റിലും സഞ്ജീവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏവിയേഷന്‍ സ്‌പെഷ്യലിസ്റ്റായ സഞ്ജീവ് 1997ല്‍ യുഎസിലെ നോര്‍ത്ത് വെസ്റ്റ് എയര്‍ലൈന്‍സിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

Signature-ad

 

Back to top button
error: