ഉപഭോക്താക്കൾ ഇൻഷുറൻസ് എടുക്കുന്നത് നിർബന്ധമാണെങ്കിലും, വാഹനം അപകടത്തിൽ പെട്ടാൽ നഷ്ടപരിഹാര നടപടികൾ പരമാവധി ഇഴഞ്ഞാണ് പലപ്പോഴും നീങ്ങുക. എന്നാൽ അതിന് ഒരു ആശ്വാസം എന്ന നിലയിലാണ് പുതിയ കേന്ദ്ര മാർഗ്ഗനിർദേശത്തെ കാണേണ്ടത്.
മോട്ടോർ വാഹന അപകടങ്ങളിലെ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കുന്നതിന് പുതിയ മാർഗരേഖയുമായി കേന്ദ്രം. അപകടങ്ങളുടെ വിശ ദമായ അന്വേഷണം, അപകടത്തെക്കുറിച്ച വിശദമായ റിപ്പോർട്ട്, വിവിധ കക്ഷികൾക്കുള്ള സമയക്രമം എന്നിവ സംബന്ധിച്ച വിജ്ഞാപനമാണ് മോട്ടോർ ആ ക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്.
ഇൻഷുറൻസ് സർട്ടിഫിക്കറ്റിൽ വാഹന ഉടമയുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ഉത്തരവ് പ്രാബല്യത്തിൽ വരും.