കഴിഞ്ഞ ദിവസം യുദ്ധ ഭൂമിയില്‍ നിന്നും തന്റെ നയക്കുട്ടിയെ കൂട്ടി വന്ന ആര്യ എന്ന ഇടുക്കികാരി വലിയ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് വരിക എന്നത് ഹൃദയഭേദകമാണ്. അതിനെക്കുറിച്ച് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് സർക്കാർ.
യുക്രെയ്നിൽ നിന്നു മടങ്ങുന്ന ഇന്ത്യക്കാർക്ക് ഇനി തടസമില്ലാതെ തങ്ങളുടെ ഓമന വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം. ഇതിനുള്ള നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി.
നായയും പൂച്ചയും ഉൾപ്പടെയുള്ളവ കഴിഞ്ഞ ഒരു മാസമെങ്കിലും ഉടമയ്ക്ക് ഒപ്പം ഉണ്ടായിരുന്നിരിക്കണം. പെറ്റ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ഒപ്പം കരുതണം.
ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു മൃഗങ്ങളുമായി വരുന്നവർ ആ രാജ്യത്തെ പെറ്റ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒപ്പം കരുതിയിരിക്കണം