World
സൗദിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം ബാങ്ക് വഴിയല്ലെങ്കില്‍ ബിനാമി ഇടപാടിന് ശിക്ഷാനടപടി
റിയാദ്: സൗദിയില്‍ ജീവനക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നല്‍കാത്ത സ്ഥാപനങ്ങളെ ഇനി മുതല്‍ ബിനാമി സ്ഥാപനങ്ങളായി കണക്കാക്കി ശിക്ഷിക്കും. ബാങ്ക് വഴിയല്ലാതെ നേരിട്ട് പണമായി നല്‍കുന്നതാണ് ബിനാമി പ്രവര്‍ത്തനമായി പരിഗണിക്കുന്നത്.
വേതന സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ബാങ്ക് വഴിയാണ് ശമ്പളം നല്‍കേണ്ടത്. വേതന സുരക്ഷ പദ്ധതി വന്‍ വിജയമാണെന്നും ബഹുഭുരിപക്ഷം തൊഴിലാളികള്‍ക്കും ശമ്പളം കൃത്യമായി ബാങ്ക് വഴി തന്നെ ലഭ്യമാകുന്നുണ്ടെന്നും അധികൃതര്‍ ഏതാനും ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു. അതിനായി മാനവ വിഭവ ശേഷി മന്ത്രാലയം പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ബിനാമി പരിശോധനകള്‍ ശക്തമായി തുടരുകയാണ്.