ആരുമില്ലാത്തവർക്ക് ദൈവം തുണ എന്നപോലെയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജ് അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ അഭിസംബോധന ചെയ്യാനാണ് മന്ത്രി മെഡിക്കല്‍ കോളജില്‍ എത്തിയത്.പരിപാടി കഴിഞ്ഞ് പോകാനായി ഇറങ്ങിയപ്പോഴായിരുന്നു സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയിലെ എംഐസിയുവിന്റെ മുമ്ബില്‍ രോഗികളെ കണ്ടത്.അവരുമായി സംസാരിക്കുമ്ബോള്‍ മറ്റ് കൂട്ടിരിപ്പുകാരാണ് റേഷന്‍ കാര്‍ഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന സഫിയ ബീവിയുടെ കാര്യം മന്ത്രിയെ അറിയിക്കുന്നത്.
ഉടന്‍ തന്നെ മന്ത്രി സഫിയ ബീവിയോടും മകനോടും സംസാരിച്ച് ആശ്വസിപ്പിക്കുകയും ഇരുവർക്കും സൗജന്യമായി ഭക്ഷണവും നവാസിന് സൗജന്യമായി മരുന്നും നല്കാന് സൂപ്രണ്ടിനോട് നിര്‍ദേശിക്കുകയും ചെയ്തു.നവാസിന് സൗജന്യ ചികിത്സ നല്‍കാനും മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി.ഒപ്പം റേഷൻ കാർഡ് ഉടൻതന്നെ ഇവർക്ക് ലഭ്യമാക്കാനുള്ള നടപടികളെപ്പറ്റി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമനുമായി സംസാരിക്കുകയും ചെയ്തു.തൽഫലമായി ഉടൻതന്നെ ഇവർക്ക് റേഷൻ കാർഡും ലഭിക്കും.