KeralaNEWS

നാടിനും നാട്ടുകാർക്കും നാണംകേടായ കോട്ടയത്തെ ആകാശപ്പാത പൊളിച്ചു മാറ്റിയേക്കും

കോ​ട്ട​യം: മ​നോ​ഹ​ര​മാ​യി​രു​ന്ന ശീ​മാ​ട്ടി റൗ​ണ്ടാ​ന പൊ​ളി​ച്ചു നീ​ക്കി കെ​ട്ടി​പ്പൊ​ക്കി​യ ആ​കാ​ശപ്പാ​ത ​​പൊളിച്ചുമാറ്റുമെന്ന് റോഡ് സു​ര​ക്ഷ അ​തോ​റിറ്റി​.അതിനിടയിൽ ആ​കാ​ശ​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020 -ലു​ണ്ടാ​യ പ​രാ​തി​യി​ൽ വിജിലൻസ് അ​ന്വേ​ഷ​ണ​വും തുടങ്ങിയിട്ടുണ്ട്.പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ത്തി​യ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ജി​ല​ൻ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മെ​ത്തി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സം ഇവിടെ പ​രി​ശോ​ധ​ന ന​ട​ത്തി​.ആ​കാ​ശ​പാ​ത​യ്ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെയാണ് നി​ർ​മാ​ണം ആ​രം​ഭി​ച്ചതെന്ന് അന്നേ പ​രാ​തി ഉയർന്നിരുന്നു.
2016-ലാ​ണ് ആ​കാ​ശ​പാ​ത​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കി​റ്റ്കോ​യ്ക്കാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല.2019-ൽ ​ഗാ​ന്ധി​സ്മൃ​തി മ​ണ്ഡ​പം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​രേ​ഖ പ​രി​ഷ്ക​രി​ച്ചെ​ങ്കി​ലും തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​ത​ല്ലാ​തെ ഒ​ന്നും ന​ട​ന്നി​ല്ല.പാ​ത​യു​ടെ രൂ​പ​രേ​ഖ പ്ര​കാ​രം ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്പി​ലും ബേ​ക്ക​ർ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ലും ടെ​ബി​ൾ റോ​ഡി​ലും ശാ​സ്ത്രി റോ​ഡി​ലു​മാ​ണ് ലി​ഫ്റ്റ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ൽ സ്ഥ​ലം ഏറ്റെടുത്തിട്ടി​ല്ല.ഇ​ക്കാ​ര്യ​ത്തി​ൽ ഇന്നും അ​വ്യ​ക്ത​ത തു​ട​രു​കയാണ്.പൊളിച്ചുമാറ്റാനാണ് ഇപ്പോൾ റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം.

Back to top button
error: