സംസ്ഥാനത്ത് ഇന്ന് മുതൽ ഏതാനും ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിയോടു കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ഈ നാല് ജില്ലകളിൽ മാർച്ച് 2,3 തീയതികളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും
ഇന്നും നാളെയും തെക്ക് ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് – കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും പ്രതികൂല കാലാവസ്ഥയായിരിക്കുമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു.
മാര്‍ച്ച് 2, 3 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ബംഗാള്‍ ഉള്‍ക്കടലിലും ആന്റമാന്‍ കടലിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടർന്നാണിത്.