NEWSWorld

യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു

യുക്രൈന് നേരെ
മൂന്നാം ദിവസവും ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു. കീവിലെ താപവൈദ്യുത നിലയത്തിനുനേരെയും ആക്രമണം നടന്നു. ഇനിയും നാശനഷ്ടങ്ങള്‍ യുക്രൈന് നേരിടേണ്ടി വരാം എന്നാണ് റിപ്പോർട്ടുകൾ.

 

Signature-ad

ഏറെക്കുറെ മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ അഭയം പ്രാപിച്ചിരിക്കുന്ന സ്ഥലമാണ് മിക്ക മെട്രോ സ്റ്റേഷനും ബങ്കറുകളും. പ്രധാനമായും വ്യോമാക്രമണങ്ങളിൽ നിന്നും ഷെൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായിട്ടാണ് മിക്കവരും ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിക്കുന്നത്. നിരവധി ആളുകളാണ് കൂട്ടത്തോടെ ബങ്കറുകളിൽ കഴിയുന്നത്. ഒഡേസ തുറമുഖത്ത് റഷ്യ രണ്ട് ചരക്കുകപ്പലുകൾ ആക്രമിച്ചിട്ടുണ്ട്.

 

സമാധാനശ്രമങ്ങൾക്കും ചർച്ചകൾക്കും തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും ഇതുമായിബന്ധപെട്ട ഒരു തരത്തിലുള്ള സമാധാനശ്രമങ്ങളുമായി റഷ്യ മുന്നോട്ടുപോയിട്ടില്ല. പൊരുതാൻ തയ്യാറാണെന്നും പ്രതിരോധിക്കുമെന്നും സെലിൻസ്കി ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ റഷ്യ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാൻ ആണ് സാധ്യത.

Back to top button
error: