India

കെയ്ന്‍ എനര്‍ജി കേസ് ഒത്തുതീര്‍പ്പിലേക്ക്; കേന്ദ്ര സര്‍ക്കാര്‍ 7900 കോടി രൂപ നല്‍കും

ന്യൂഡല്‍ഹി: കെയ്ന്‍ എനര്‍ജിയുമായുള്ള നികുതി തര്‍ക്കം 7900 കോടി രൂപ നല്‍കി തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ബ്രിട്ടീഷ് കമ്പനിയായ കെയ്ന്‍സ് എനര്‍ജി (ഇപ്പോള്‍ കാപ്രികോണ്‍ എനര്‍ജി) ഇന്ത്യന്‍ ഉപസ്ഥാപനമായ കെയ്ന്‍ ഇന്ത്യയ്ക്ക് ഓഹരി കൈമാറിയ ഇടപാടില്‍ 10247 കോടി രൂപ നികുതി നല്‍കണമെന്നതു സംബന്ധിച്ച തര്‍ക്കമാണ് ഒടുവില്‍ രാജ്യാന്തര തര്‍ക്ക പരിഹാര ട്രൈബ്യൂണലില്‍ വരെ എത്തിയത്.

2006 ലാണ് സംഭവം. കെയ്ന്‍ എനര്‍ജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിക്ക് റീഫണ്ട് ആയി നല്‍കാനുള്ള തുകയും കെയ്ന്‍ ഇന്ത്യയില്‍ നിന്ന് കമ്പനിക്ക് കിട്ടേണ്ട ലാഭവിഹിതവും അടക്കം നല്‍കണമെന്ന് രാജ്യാന്തര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഇപ്പോള്‍ 79000 കോടി രൂപ ഇന്ത്യ കമ്പനിക്ക് നല്‍കാന്‍ തയാറായതോടെ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. ഇതിനിടെ ജനുവരിയില്‍ കാപ്രികോണ്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരായ നിയമനടപടികള്‍ അവസാനിപ്പിച്ചിരുന്നു. ഇതും നഷ്ടപരിഹാരം നല്‍കി ഒത്തുത്തീര്‍പ്പാക്കുന്നതില്‍ സഹായകമായി.

Signature-ad

 

Back to top button
error: