ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ നിന്നും നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചയാളാണ് ഭര്‍ത്താവിനെ മയക്കു മരുന്നു കേസില്‍ കുടുക്കുന്നതിന് വേണ്ടി കാമുകനൊപ്പം ചേര്‍ന്ന് പദ്ധതി നടപ്പാക്കിയ സൗമ്യ.ഓട്ടോറിക്ഷ ചിഹ്നത്തില്‍ 12-ാം വാര്‍ഡില്‍ മത്സരിച്ച സൗമ്യ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള വിജയമാണ് നേടിയത്.ഇതേ വാര്‍ഡില്‍ തന്നെ പെട്ടയാളാണ് സൗമ്യയുടെ കാമുകന്‍ വിനോദും.പ്രവാസിയായ ഇയാൾ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താറുള്ളപ്പോഴൊക്കെ സൗമ്യയുമായി എറണാകുളത്തെ ഹോട്ടലില്‍ തങ്ങുന്നത് പതിവായിരുന്നു. പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ക്കായി പോകുന്നുവെന്ന് പറഞ്ഞാണ് സൗമ്യ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്.ഇതിനിടയ്ക്ക് ഒരു പരിചയക്കാരൻ വിനോദിനോടൊപ്പം ഹോട്ടലില്‍ വച്ച് സൗമ്യയെ കണ്ടപ്പോൾ വീഡിയോ എടുത്ത് ഭര്‍ത്താവിന് അയച്ചു കൊടുത്തു.ഇതിന്റെ പേരില്‍ ഭര്‍ത്താവ് സുനിൽ ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു.ഇടവകപ്പള്ളിയിലെ പുരോഹിതന്‍ മധ്യസ്ഥത വഹിച്ചാണ് പ്രശ്നങ്ങള്‍ അന്ന് പറഞ്ഞു തീര്‍ത്തത്.അന്ന് നാട്ടിലെത്തിയ ഭർത്താവ് പിന്നീട് തിരികെ പോയുമില്ല. പഞ്ചായത്ത് മെമ്ബര്‍ സ്ഥാനം രാജി വച്ച് വീട്ടമ്മയായി കഴിയണമെന്ന് ഭര്‍ത്താവ് നിബന്ധന മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷമാണ് സുനിലിനെ തട്ടാന്‍ സൗമ്യയും വിനോദും ഗൂഢാലോചന നടത്തിയത്. വണ്ടി ഇടിപ്പിച്ചോ സയനൈഡ് കൊടുത്തോ കൊല്ലാനായിരുന്നു ആലോചന.പിന്നീട് അത് വലിയ കുഴപ്പമാകുമെന്ന് കണ്ട് പിന്മാറി.
അതിനു ശേഷമാണ് മയക്കുമരുന്ന് വച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാന്‍ പദ്ധതി തയാറാക്കിയത്. ഇതനുസരിച്ചാണ് കഴിഞ്ഞ 18 ന് സൗമ്യയ്ക്ക് വിനോദ് എംഡിഎംഎ എത്തിച്ചു നല്‍കിയത്.ഷാനവാസ് ഷെഹിന്‍ഷാ എന്നീ രണ്ടു സുഹൃത്തുക്കള്‍ മുഖേനെ നല്‍കിയ മയക്കുമരുന്ന് സൗമ്യ ഭര്‍ത്താവ് സുനിലിന്റെ സ്‌കൂട്ടറില്‍ ഒളിപ്പിച്ചു.അതിന് ശേഷം ചിത്രമെടുത്ത് പോലീസിന് അയക്കുകയായിരുന്നു.വണ്ടൻമേട് സി.ഐക്ക് ലഭിച്ച ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു സൌമ്യയുടെ ഭര്‍ത്തവിന്‍റെ വാഹനത്തില്‍ നിന്ന് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് സംഭവവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നു പൊലീസിന് മനസിലാകുകയായിരുന്നു.പിന്നീട് പോലീസ് നടത്തിയ അന്വേഷണമാണ് അദ്ദഹത്തിന്‍റെ ഭാര്യ സൗമ്യയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത സൗമ്യയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി.സൗമ്യയ്ക്ക് രണ്ടു മക്കളുണ്ട്.കാമുകൻ വിനോദിന് ഒരു കുട്ടിയും.