റാസൽഖൈമ: യുഎഇയില്‍ നമസ്‌കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 100,000 ദിര്‍ഹം (20 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്.പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട ട്രക്കിന് പിന്നില്‍ നമസ്‌കരിക്കുന്നതിനിടെയാണ് തൊഴിലാളിയെ ട്രക്ക് ഇടിച്ചത്.ഇതറിയാതെ ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കുകയായിരുന്നു.സംഭവത്തിൽ ട്രക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്ബനിയും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് റാസല്‍ഖൈമ സിവില്‍ കോടതിയാണ് ഉത്തരവിട്ടത്.
എന്നാല്‍ അപകടമുണ്ടായത് റോഡില്‍ അല്ലെന്നും പാർക്കിങ് ഏരിയ പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള്ള സ്ഥലം അല്ലെന്നുമാണ് ഇന്‍ഷുറന്‍സ് കമ്ബനിയുടെ പ്രതിനിധി വാദിച്ചത്. പക്ഷെ കേസ് പരിഗണിച്ച കോടതി ട്രക്ക് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.