സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്നതിന് ഏപ്രില്‍ 30 വരെയുള്ള തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി.ഇതുപ്രകാരം പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമവേളയായിരിക്കും.ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായിരിക്കും.
രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിട്ടുണ്ട്.