കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തില്‍ മാസ്ക് ഉപയോഗം പലരും ഇതിനകം വേണ്ടാന്നു വച്ചിട്ടുണ്ട്.രോഗ വ്യാപനത്തോത് ഒന്നില്‍ താഴെയെത്തിയാല്‍ മാസ്‌ക് ഉപയോഗം പരിമിതപ്പെടാത്താമെന്നാണ് നിരീക്ഷണമെങ്കിലും തല്‍ക്കാലം മാസ്‌ക് ഉപയോഗം തുടരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കോവിഡ് 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നുതന്നെയാണ് ഇതിന്റെ കാരണം.
മാസ്‌ക് മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് കോവിഡ് പകര്‍ച്ചവ്യാധി നേരിടാൻ രൂപികരിച്ച ഐ.എം.എ. ദേശീയ ടാസ്‌ക് ഫോഴ്‌സ് കോ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറയുന്നത്.മാസ്‌ക് ധരിക്കുന്നത് ഇപ്പോൾ ശീലമായതുകൊണ്ട് അത് തിടുക്കത്തില്‍ മാറ്റേണ്ടതില്ല.മാസ്‌ക് ധരിക്കുന്നത് ചിലർക്ക് ഇന്നും അപ്രിയമാണ് എന്നതാണ് മാസ്ക് മാറ്റാനുള്ള തിടുക്കത്തിനു പിന്നിലെ കാരണം.കോവിഡിന്റെ വകഭേദങ്ങള്‍ കുറേക്കാലം കൂടി തുടരും.അതുകൊണ്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി.ആര്‍. ഒന്നില്‍ കുറഞ്ഞാല്‍ സംസ്‌ഥാനത്ത് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിക്കുന്ന വിധത്തിലാക്കുന്ന കാര്യം സര്‍ക്കാരിന് പരിഗണിക്കാവുന്നതാണെന്ന് കോവി ഡ് രോഗ വിദഗ്‌ധന്‍ ഡോ. അരുണ്‍ മാധവന്‍ ചൂണ്ടിക്കാട്ടുന്നു.എന്നിരുന്നാ ലും ടി.പി.ആര്‍. ആറുമാസത്തേക്ക് കൂടി നിരീക്ഷിക്കണം.അതിനിടെ മറ്റു വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു കൂടി നോക്കണമെന്നൂം അദ്ദേഹം പറഞ്ഞു.പ്രത്യേകിച്ച് സ്കൂളുകളും മറ്റും തുറന്ന സാഹചര്യത്തിൽ.