“ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?” നടിഅമേയ മാത്യു ആഞ്ഞടിക്കുന്നു
‘കരിക്കി’ൻ്റെ വെബ് സീരീസിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അമേയ മാത്യൂ. പിന്നീട് ‘ഒരു പഴയ ബോംബ് കഥ’, ‘ആട് 2’ എന്നീ സിനിമകളിലൂടെ ചലച്ചിത്രരംഗത്തെത്തി.
സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ഏത് വേദിയിലും വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത അമേയ സമൂഹമാധ്യമങ്ങളിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ആ ചിത്രങ്ങള്‍ക്കു നല്കുന്ന അടിക്കുറിപ്പിന്റെ പേരിലും ശ്രദ്ധ നേടാറുണ്ട്.
തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നടി നല്കിയ അടിക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചര്‍ച്ചയായി മാറിയിരിക്കുന്നു ഇപ്പോള്‍.
ഈ ഘട്ടത്തിൽ മലയാളിയുടെ കപട സദാചാര ചിന്തയെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്തുന്നത് നന്നായിരിക്കും.
അന്യന്റെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന്റെ പേരാണോ സദാചാരം എന്നത്…? അതിഭീകരമായ സാമൂഹിക ജീര്‍ണ്ണതയിലേക്കാണ് കേരളത്തിലെ ‘സദാചാരപോലീസ്’ വഴി തുറന്നുകൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപെടുന്നു എന്നത് വൻ ദുരാവസ്ഥയാണ്.
എന്തൊക്കെയാണ് ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങൾ എന്ന ബോധമില്ലായ്മ തന്നെയാണ്, സദാചാര അക്രമങ്ങളുടെ ഇരകകള്‍പോലും ഇതിനെതിരെ മൗനം പാലിക്കാനുള്ള കാരണം. വഴിനടക്കാരള്ള അവകാശത്തിനായി ഒരു സമൂഹം വിമോചനസമരങ്ങള്‍ നടത്തിയ അതേ ദേശത്തില്‍ പുരുഷനോടോപ്പമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി സ്ത്രീകൾ പുതിയ വിമോചന സമരങ്ങള്‍
നടത്തേണ്ടി വന്നിരിക്കുന്നു എന്നത് വിരോധാഭാസം തന്നെയാണ്.
ആണും പെണ്ണും എവിടെ ഒരുമിച്ച് ഇരിക്കുന്നത് കണ്ടാലും സദാചാര ആക്രോശങ്ങളുമായി എത്തുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇന്നു പലരുടെയും ജീവനെടുക്കുന്ന ഒന്നായി മാറിയിരിക്കുന്നു സദാചാരം. മകനൊപ്പം ഒരമ്മയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ എന്താണ് നാട്ടിലെ വ്യക്തിസ്വാതന്ത്ര്യം…?
ആണും പെണ്ണും ഒന്നിച്ചു താമസിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും തുറിച്ചു നോക്കുന്ന ഒരു കൂട്ടം കണ്ണുകളെ എപ്പോഴും നേരിടേണ്ടി വരും. ലൈംഗിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത സമൂഹത്തിന്റെ ജീർണതയുടെ തെളിവാണ് ഇത്. എന്ത് കഴിക്കണം, എവിടെ പോകണം, എന്ത് ധരിക്കണം എന്നിവയെല്ലാം ഓരോരുത്തരുടെയും തീരുമാനമാണ്. അതിൽ മറ്റൊരാൾ ഇടപെടേണ്ടതില്ല. നിയമം അനുവദിക്കുന്ന പല കാര്യങ്ങളും പ്രയോഗത്തിൽ കൊണ്ടുവരാൻ ഇപ്പറഞ്ഞ സദാചാര ഗുണ്ടകൾ വിലങ്ങുതടിയാവുന്നു.
ആണും പെണ്ണും ഒരുമിച്ചിരുന്നാൽ തുറിച്ചു നോക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് ഒരു പക്ഷെ അവരുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ പ്രതിഫലനമാവാം. എങ്കിലും ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല.
ഒരാളുടെ സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാവരുത്. സദാചാരക്കാരുടെ വിചാരം അവരെപ്പോലെയാണ് മറ്റുള്ളവരും എന്നാണ്. സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. തന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കുമുണ്ട്. നിയമം അതിന് അവരെ അനുവദിക്കുന്നു.
ആധുനികചിന്താഗതികള് ലവലേശം പോലും ഉൾക്കൊള്ളാന്‍ തയ്യാറാകാത്ത ഒരു ജനസമൂഹവും പോലീസുമാണ് കേരളത്തിലെ സദാചാരമെന്ന ദുരാചാരത്തിന്റെ പ്രവര്‍ത്തകര്‍.
ഈ കപടസദാചാര വാദത്തിനെതിരെയാണ് നടി അമേയ മാത്യു രോഷാകുലയായത്:
“സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?”
സ്വന്തം ഗ്ലാമര്‍ ചിത്രം പങ്കുവച്ച് അമേയ ഫെയ്സ് ബുക്കിൽ കുറിച്ചു. അമേയയുടെ ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്.