കൊച്ചി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. സ്മാര്‍ട് ടിവികള്‍ക്ക് മാത്രമല്ല തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും പുത്തന്‍ ഓഫറുകള്‍ ലഭ്യമാകും. ഫ്ളിപ്കാര്‍ട്ടില്‍ നാളെ മുതല്‍ 28 വരെയാണ് ‘ഫ്ളിപ്കാര്‍ട്ട് ഇലക്ട്രോണിക്സ് ഡേ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്പന്നങ്ങള്ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 16,999 ന് ഫ്ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഫ്ളിപ്കാര്‍ട്ട് സെയിലില്‍ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 8,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32ജഅഠഒ0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 99,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999 രൂപയാണ്. 24 ഇഞ്ചിന്റെ എല്‍ഇഡി ടിവി 8,499 രൂപയ്ക്കും വില്‍ക്കുന്നു.
ഫ്ളിപ്കാര്‍ട്ട് വഴി തോംസണിന്റെ സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളും വില്‍ക്കുന്നുണ്ട്. സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകള്‍ 6.5, 7, 7.5, 8.5 കിലോഗ്രാം എന്നിങ്ങനെ 4 വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. 6.5 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീന് 7,099 രൂപയ്ക്കാണ് വില്‍ക്കുക. 10.5 കിലോഗ്രാം ഫുള്‍ ഓട്ടമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന് 27,990 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്ന വില. തോംസണ്‍ 7 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷറിന്റെ വില 5,490 രൂപയാണ്.
ഇന്ത്യയില്‍ തോംസണ്‍ ആദ്യമായി അവതരിപ്പിച്ചത് സ്മാര്‍ട് ടിവിയാണ്. തോംസണ്‍ സ്മാര്‍ട് ടിവി 2018 ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. പിന്നീട് വാഷിങ് മെഷീനുകള്‍, എയര്‍-കൂളറുകള്‍ തുടങ്ങിയവയും അവതരിപ്പിച്ച് രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ സജീവമായി. 120 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇലക്ട്രോണിക് രംഗത്തെ ആഗോള ഭീമനാണ് തോംസണ്‍. ഈ വിഭാഗത്തിലെ ഒരു തുടക്കക്കാരനായ തോംസണ്‍ 1963 ല്‍ ജിറാത്തോമിക് ടെക്നോളജി ഉപയോഗിച്ചാണ് ആദ്യത്തെ വാഷിങ് മെഷീനുകള്‍ പുറത്തിറക്കിയത്.