KeralaNEWS

കട്ടപ്പനക്കടുത്ത് വണ്ടന്‍മേട്ടിൽ ഭര്‍ത്താവിനെ ഭാര്യ തല്ലിക്കൊന്നു, മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യാമാതാവിനോട് അമാന്യമായി പെരുമാറി

ട്ടപ്പന: വണ്ടന്‍മേട് സ്വദേശി രഞ്ജിത്തിന്റെ മരണം കൊലപാതകം. വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്തി(38) നെ കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് തെളിഞ്ഞു. ഭാര്യ ആദ്യം പൊലീസിനോട് പറഞ്ഞത് ഭർത്താവ് നടയിൽ നിന്ന് മൂക്കും കുത്തി വീണു എന്നായിരുന്നു. സംശയം തോന്നി പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ കാപ്പി വടിക്ക് അടിച്ചു കൊന്നതാണെന്ന് കണ്ടെത്തി.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനിടെ അന്നൈ ലക്ഷ്മി തന്നെ, ഭർത്താവിനെ താൻ കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി, വി.എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്.

ഈ മാസം ആറിനാണ് വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്തിനെ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസെടുത്ത വണ്ടന്‍മേട് പോലീസ്, ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ് എസ്‌ഐമാരായ എബി, സജിമോന്‍ ജോസഫ്, എ.എസ്‌.ഐ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭാര്യ അന്നൈ ലക്ഷ്മിയേയും മാതാവിനേയും മദ്യപിച്ചെത്തുന്ന രഞ്ജിത് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

Signature-ad

കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷ്മിയുടെ ജന്മദിനമായിരുന്നു. അമിതമായി മദ്യപിച്ച് എത്തിയ രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി. ഇതിന് തടസ്സം പിടിച്ച ഭാര്യാമാതാവിനെ കയ്യില്‍ പിടിച്ച് വലിച്ച്, ഇവള്‍ ഇല്ലെങ്കില്‍ നീ എന്റെ കൂടെ വന്ന് കിടക്കെടി എന്ന് പറയുകയും ഉണ്ടായി. ഇതില്‍ കലിപൂണ്ട അന്നെ ലക്ഷ്മി രഞ്ജിത്തിനെ ശക്തിയായി പിടിച്ച് പുറകോട്ട് തള്ളികയും പിന്നിലെ കല്‍ഭിത്തിയില്‍ ഇയാൾ തലയിടിച്ച് വിഴുകയും ചെയ്തു.

പിന്നീട് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയില്‍ നിരവധിതവണ കാപ്പിവടികൊണ്ട് അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ ഇയാളുടെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.
മരിച്ച രഞ്ജിത്ത് കഴിഞ്ഞ വര്‍ഷം അയല്‍വാസിയായ സ്ത്രീയെ കയറി പിടിച്ചതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയും റിമാന്റില്‍ പോവുകയും ചെയ്തിരുന്നു.അന്നൈ ലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Back to top button
error: