KeralaNEWS

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

 തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍  ചെമ്ബനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ 7 ബി ജെ പി – ആ‍ര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക്  ജീവപര്യന്തം ശിക്ഷ.ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ നല്‍കണമെന്ന് തൃശൂര്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചു.
2006 സെപ്തംബര്‍ 24നാണ് കേസിന് ആസ്പപദമായ സംഭവം.ഒരു സംഘം ആ‍ര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകനായ ചെമ്ബനേഴത്ത് രാജുവിനെ പുലര്‍ച്ചെ രണ്ട് മണിക്ക് ബന്ധുവീട്ടിലേക്ക് അതിക്രമിച്ച്‌ കയറി ആക്രമിക്കുകയായിരുന്നു.ഭാര്യയുടെ സഹോദരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇതിന് ഒന്നരമാസം മുമ്ബ് വിവാഹിതനായ രാജു അവിടെ വിരുന്ന് സൽക്കാരത്തിന് എത്തിയതായിരുന്നു.

Back to top button
error: