സംസ്ഥാന നിയമസഭ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക.
മാര്‍ച്ച് 11ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. മാർച്ച് 22ന് വോട്ട് ഓൺ അക്കൗണ്ട്. മാര്‍ച്ച് 23നാണ് സമ്മേളനം അവസാനിക്കുക.