CrimeNEWS

വല​ന്‍റെ​ന്‍​സ് ഡേ: ​ ആഘോഷങ്ങളുടെ മറവിൽ മയക്കുമരുന്നു മാഫിയ എത്തിച്ചതു ലക്ഷണങ്ങളുടെ മയക്കുമരുന്ന്

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ യു​വാ​ക്ക​ളാ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ള്‍ ശ​രി​യാ​കും വി​ധ​ത്തി​ലാ​ണ് ല​ഹ​രി​പാ​ര്‍​ട്ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച​ത് ന​ട​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് പ​റ​യു​ന്നു.

Signature-ad

സ​മീ​പ​കാ​ല​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വേ​ട്ട​യാ​ണ് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടു ന​ട​ന്ന​ത്. പി​ടി​യി​ലാ​യ​താ​ക​ട്ടെ യു​വാ​വും. വ​ല​ന്‍റെ​ന്‍​സ് ഡേ ​പാ​ര്‍​ട്ടി​ക്കാ​യി വി​ല്‍​പ​ന​യ്ക്കെ​ത്തി​ച്ച 20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ 13.03 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും 25 എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ളു​മാ​യി താ​മ​ര​ശേ​രി രാ​രോ​ത്ത് അ​മ്പാ​യ​ത്തോ​ട് മീ​ന്‍​കു​ള​ത്ത് ചാ​ലി​ല്‍ ബം​ഗ്ലാ​വി​ല്‍ വീ​ട്ടി​ല്‍ റോ​ഷ​ന്‍ ജേ​ക്ക​ബ് ഉ​മ്മ​ന്‍(35) മാ​ങ്കാ​വി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ഫ​റോ​ക്ക് എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​സ​തീ​ശനു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് വി​ല്‍​പ്പ​ന​ക്കെ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ള്‍ താ​മ​ര​ശേ​രി, കു​ന്ന​മം​ഗ​ലം, കോ​ഴി​ക്കോ​ട്, ഫ​റോ​ക്ക്, രാ​മ​നാ​ട്ടു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നു പ്ര​തി പറഞ്ഞു. പലേ​ട​ത്തും ഇ​തി​ന​കം മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ചു​ ക​ഴി​ഞ്ഞ​താ​യും വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ പ്ര​ണ​യ​ദി​ന മറവിൽ പാ​ര്‍​ട്ടി​ക​ള്‍ അ​ര​ങ്ങേ​റി​യ​തായും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

കൊച്ചിയിൽ ഇന്നലെ രാത്രി ഹോട്ടലിൽ നടന്ന റെയ്ഡിൽഎംഡിഎംഎയുമായി എട്ടു പേർ പിടിയിലായി. ഹോട്ടലിൽ മുറിയെടുത്ത ശേഷം മയക്കുമരുന്നു വില്ക്കുകയായിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. 60 ഗ്രാം എംഡിഎംഎയാണ് ഇവിടെനിന്നു പിടിച്ചെടുത്തത്.

Back to top button
error: