ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സ് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസ് ഡയറക്ടര്‍ ജനറലാണ് വിശദീകരണം തേടിയത്.
സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ കൃത്യസമയത്ത് അറിയിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്