1-ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളത്തിലിട്ട് അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കുക. ഒന്നുരണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക.ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
2- ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം വറ്റിച്ച് കളഞ്ഞ്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക.
3- അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക.
4-ഉരുളക്കിഴങ്ങുകള്‍ വേവുന്നത് വരെ വറുത്താല്‍ മതി. അതിന്റെ നിറം മാറാന്‍ അനുവദിക്കരുത്.എന്നിട്ട് ഫ്രൈ ആക്കിയ ഉരുളക്കിഴങ്ങ് കഷണങ്ങൾ ഒരു ടിഷ്യൂപേപ്പറിലേക്കിടുക.
5- തണുത്തതിനു ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക.ഇത്തവണ മുഴുവന്‍ ചൂടില്‍ വേവിക്കാം.നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കാം.
6-വറുത്ത് കോരിയതിനു ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇതിലെ എണ്ണ ഒപ്പിയെടുക്കുക.
7- ഇതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളകും വിതറി ടോമാറ്റോ സോസില്‍ മുക്കി ചൂടോടെ കഴിക്കാം