KeralaNEWS

ഡോക്ടറാകണമെന്ന ശ്രുതിമോളുടെ സ്വപ്നം പൂവണിയും,ആദ്യവര്‍ഷത്തെ ഫീസിനുള്ള 10 ലക്ഷം രൂപ സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി സമാഹരിച്ചു നല്‍കും

ഡോക്ടറാകണമെന്ന ശ്രുതിമോളുടെ സ്വപ്നം പൂവണിയും. ആദ്യവര്‍ഷത്തെ ഫീസിനുള്ള 10 ലക്ഷം രൂപ സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി സമാഹരിച്ചു നല്‍കും. ഇതിനായി ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ചെയര്‍മാനും ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ് കണ്‍വീനറും ഏരിയ കമ്മറ്റിയംഗം ഇ.എന്‍. ചന്ദ്രന്‍ ട്രഷറുമായ കമ്മറ്റി രൂപീകരിച്ചു.

ധനസമാഹരണത്തിനായി ഫെഡറല്‍ ബാങ്കിന്‍റെ ഇടുക്കി ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.തീര്‍ത്തും അരക്ഷിതമായ സാഹചര്യത്തില്‍ നിന്നും പഠിച്ച് മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്ക് നേടിയിട്ടും, തുടര്‍പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥിനിയെപ്പറ്റി അറിഞ്ഞ സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് നേരിട്ട് വീട്ടിലെത്തി സഹായ വാഗ്ദാനം നല്‍കുകയായിരുന്നു . ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി ആദ്യവര്‍ഷ ഫീസായ 10 ലക്ഷം രൂപ സമാഹരിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

Back to top button
error: