KeralaNEWS

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആഞ്ഞടിച്ചു കെടി ജലീൽ എംഎൽഎ,സിറിയക് ജോസഫ് “അലസ ജീവിത പ്രേമി” എന്ന് ജലീൽ

 

ജലീലിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്….

Signature-ad

ഡൽഹി ഹൈക്കോടതിയിൽ പ്രവർത്തിച്ചപ്പോൾ വിധി പ്രസ്താവിക്കാത്ത ജഡ്ജിയെന്ന വിചിത്ര വിശേഷണം അദ്ദേഹം നേടി. സുപ്രീംകോടതിയിലെ മൂന്നര വർഷത്തെ സേവനക്കാലയളവിൽ വെറും ആഴ് വിധി പ്രസാതാവം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ജലീൽ വിമർശിച്ചു. ഓക്സ്ഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴിമാറ്റിയാണ് ഇത്തവണ ജലീൽ സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

കേരളാ ഹൈക്കോടതിയിൽ മാത്രമല്ല കർണാടക, ഉത്തരാഖണ്ഡ്, ഡൽഹി ഹൈക്കോടതികളിലും ജസ്റ്റിസ് സിറിയക് ജോസഫ് തന്റെ രീതി തുടർന്നു. പിന്നീട് സുപ്രീംകോടതിയിൽ നിന്നു വിരമിച്ചപ്പോൾ ഈ അലസ ജീവിത പ്രേമിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അം​ഗത്വം നൽകിയെന്നും ജലീൽ ചൂണ്ടിക്കാണിച്ചു. നേരത്തെ സമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്റെ പൂർത്തിയാകാത്ത ആത്മകഥയിൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ജലീലിന്റെ ആക്രമണം. സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്നായിരുന്നു ജലീലിന്റെ വിമർശനം. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോളീജിയം പ്രധാനമന്ത്രിക്ക് കീഴിലേക്ക് മാറ്റി കൊണ്ട് പാർലമെന്റിൽ നിയമം പാസാക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് പരിഗണിച്ചപ്പോൾ അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോഹിത്​ഗി പുഴുക്കുത്തായ ജഡ്ജിക്ക് ഉദാഹരണമായി സിറിയക് ജോസഫിനെയാണ് പരമാർശിച്ചതെന്നും കെടി ജലീൽ വെളിപ്പെടുത്തിയിരുന്നു.

 

Back to top button
error: