KeralaNEWS

സ്വന്തമായി മണ്ണില്ലെങ്കിലും കൃഷി ചെയ്യാം, വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് രീതി ശ്രദ്ധ നേടുന്നു

രിമിതമായ സ്ഥലത്തെ വില്ലകളിലും ഫ്ലാറ്റുകളിലുമൊക്കെ ജീവിക്കുന്നവർക്ക് എക്കാലത്തെയും സങ്കടമായിരുന്നു, സ്വന്തമായി ഒരു പിടി മണ്ണില്ലല്ലോ എന്തെങ്കിലുമൊന്നു നട്ടു വളർത്താൻ എന്ന്.

ആ സങ്കടത്തിന് പരിഹാരമായിരിക്കുന്നു. വിഷരഹിത പച്ചക്കറി വിളയിച്ചെടുക്കാന്‍ വീട്ടുമുറ്റത്ത് മണ്ണില്ലാത്തതിനാല്‍ കഴിയാതെ കാര്‍ഷിക സ്വപ്നം മനസില്‍ സൂക്ഷിച്ചിരുന്ന നഗരവാസികളെ പച്ചക്കറി കൃഷിയിലേക്ക് കൈപിടിച്ചുനടത്താന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്‌ രൂപപ്പെടുത്തിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് രീതി വളരെയേറെ ശ്രദ്ധേയമാകുന്നു.

Signature-ad

ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുള്ള ഇരുമ്പ് സ്ട്രക്ചറില്‍ 16 ചെടിച്ചട്ടികള്‍ സ്ഥാപിച്ച്‌ അതില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കാന്‍ സാധിക്കുന്ന അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ജനപ്രിയമാകുന്നത്.

അടുക്കളയ്ക്കായി അടുക്ക് കൃഷി എന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ്, നിയമസഭ അടക്കമുള്ള 10 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു.

75 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ യൂണിറ്റ് നഗരവാസികള്‍ക്ക് നല്‍കുന്നത്. ഈ സ്ട്രക്ചറുകള്‍ ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. ഈ സ്ട്രക്ചറില്‍ ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വയ്ക്കാനാവും. ഇതില്‍ 16 ചെടിചട്ടികള്‍, 80 കിലോ ഭാരമുള്ള പരിപോഷിപ്പിച്ച നടീല്‍ വസ്തു (സമ്പുഷ്ടീകരിച്ച ചകിരിച്ചോര്‍), 25 ലിറ്റര്‍ സംഭരണ ശേഷിയുളള തുള്ളിനന സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു യൂണിറ്റിന്റെ കാലാവധി 15 വര്‍ഷം വരെയാണ്.

Back to top button
error: