KeralaNEWS

ഗൂ​ഢാ​ലോ​ച​ന കേസ്:  ദി​ലീ​പി​ന്‍റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

 

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ദി​ലീ​പി​ന്‍റെ​യും കൂ​ട്ടു​പ്ര​തി​ക​ളു​ടെ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ചെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഫോ​ണു​ക​ളി​ൽ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള​ള​ത് ഹാ​ജ​രാ​ക്കി​യെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യം വേ​ണ​മെ​ന്നും പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടും.

Signature-ad

ദി​ലീ​പും കൂ​ട്ടു​പ്ര​തി​ക​ളും കൈ​മാ​റി​യ ആ​റ് ഫോ​ണു​ക​ൾ ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ലു​വ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ തീ​രു​മാ​ന​വും ഇ​ന്നു​ണ്ടാ​യേ​ക്കും. അ​തേ​സ​മ​യം, ദി​ലീ​പി​നെ ക​സ്റ്റ​ഡി​യ​ൽ ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി​രി​ക്കും പ്രോ​സി​ക്യൂ​ഷ​ൻ ഉ​ന്ന​യി​ക്കു​ക.

Back to top button
error: