Movie

വിശാലിൻ്റെ ‘വീരമേ വാകൈ സൂടും’ നാളെ മുതൽ തീയറ്ററുകളിൽ…!

ഭരണകൂടത്തിനും, ഭരണസ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും എതിരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് 'വീരമേ വാകൈ സൂടും' എന്ന സിനിമ. ബാബുരാജാണ് വിശാലിൻ്റെ വില്ലൻ. ഡിംപിൾ ഹയാതി നായിക. മലയാളി രവീണാ രവി ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ കഥാപാത്രം രവീണയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും എന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായ നായകൻ വിശാൽ പൊതു വേദിയിൽ പറഞ്ഞത്

തെന്നിന്ത്യൻ സിനിമയുടെ ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച ‘വീരമേ വാകൈ സൂടും’ എന്ന ആക്ഷൻ എൻ്റർടൈനർ സിനിമ ഫെബ്രുവരി 4 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.

റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലർ ഇരുപത്തി മൂന്നു ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി വൻ മുന്നേറ്റമാണ് നടത്തിയത്. വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും ഈ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. രോമാഞ്ച ജനകമായ സംഘട്ടന രംഗങ്ങളോട് കൂടിയ ട്രെയിലർ മാസ്സ് സിനിമാ ആരാധകരിൽ ആകാംഷ വർധിപ്പിച്ചിരിക്കയാണ്.

Signature-ad

എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് ‘വീരമേ വാകൈ സൂടും’ എന്നാണു അണിയറ ശില്പികൾ അവകാശപ്പെടുന്നത്.

‘Rise of a common Man’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൻ്റെ പ്രമേയം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ്. ബാബുരാജ് വിശാലിൻ്റെ വില്ലനാവുന്നു. .ഡിംപിൾ ഹയാതിയാണ് നായിക. മലയാളിയായ രവീണാ രവി അവതരിപ്പിക്കുന്ന കഥാപാത്രമാണ് മറ്റൊരു ശ്രദ്ധേയായ ഘടകം. ഈ കഥാപാത്രം രവീണയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായി ഭവിക്കും എന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായ നായകൻ വിശാൽ പൊതു വേദിയിൽ വെച്ച് പറഞ്ഞത്.
തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, മാരിമുത്ത്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. നേരത്തേ നിരവധി തവണ റിലീസ് തിയ്യതികൾ പ്രഖ്യാപിച്ചിരുന്നു എങ്കിലും കോവിഡ് ലോക് ഡൗണുകളിൽ കുടുങ്ങി പ്രദർശനം തടസ്സപ്പെട്ടു കൊണ്ടിരുന്നു. അതിനെയെല്ലാം അതിജീവിച്ച് വെള്ളിയാഴ്ച പ്രദർശനത്തിന് എത്തുകയാണ് വിശാലിൻ്റെ ‘വീരമേ വാകൈ സൂടും’.

സി.കെ അജയ് കുമാർ പി.ആർ.ഒ

Back to top button
error: