പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പുരോഹിതന് വെടിയേറ്റു മരിച്ചതിനു പിന്നാലെ ചര്‍ച്ചില്‍ നമസ്കാരം നിര്‍വഹിച്ച് മുസ്ലിം പണ്ഡിതന്മാരുടെ ഐക്യദാര്‍ഢ്യം.കഴിഞ്ഞ ദിവസം പെഷവാറിലായിരുന്നു സംഭവം. പുരോഹിതനായിരുന്ന വില്യം സിറാജാണ് വെടിയേറ്റു മരിച്ചത്.
സംഭവത്തിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രത്യേക മതകാര്യ പ്രതിനിധി ഹാഫിസ് താഹിര്‍ അഷ്റഫിയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്ത്യന്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ചര്‍ച്ചിലെത്തിയത്.ക്രിസ്ത്യന്‍ പുരോഹിതനുനേരെയുള്ള ആക്രമണം രാജ്യത്തിനുനേരെയുള്ള ആക്രമണമാണെന്ന് താഹിര്‍ അഷ്റഫി പിന്നീട് ട്വിറ്ററിൽ കുറിച്ചു.