ഇന്ത്യൻ ഹോക്കി ഗോൾ കീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷിന് വേൾഡ് ഗെയിംസ് അത്ലറ്റിക് പുരസ്കാരം. ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശ്രീജേഷ്.
സ്പെയിന്റെ ആൽബെർട്ടോ ജിനെസ് ലോപ്പസിനെയും ഇറ്റലിയുടെ മിഷേൽ ജിയോർഡാനോയെയും പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം. 1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്കാരത്തിന് അർഹനായത്. രണ്ടാം സ്ഥാനത്തെത്തിയ ആൽബെർട്ടോ 67,428 വോട്ടുകൾ മാത്രമാണ് നേടിയത്.
2004 ലാണ് ശ്രീജേഷ് ജൂനിയർ നാഷണൽ ടീമിൽ ഇടം നേടുന്നത്. 2006 ലാണ് സീനിയർ നാഷണൽ ഗെയിമിൽ പങ്കെടുക്കുന്നത്. 2013ലെ ഏഷ്യാ കപ്പിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം നേടി. 2016 ലെ റിയോ ഒളിന്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു ശ്രീജേഷ്.
2021 ലെ ടോക്കിയോ ഒളിന്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ വല കാത്തതും ശ്രീജേഷായിരുന്നു. 2017ൽ പത്മശ്രീയും 2015 ൽ അർജുന പുരസ്കാരവും 2021ൽ ഖേൽരക്തനയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.