PravasiTRENDING

കുവൈത്തിൽ മലയാളികളുൾപ്പടെയുള്ള നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റ് അംഗം ഡോ.ഹിഷാം അല്‍ സാലിഹ് 

കുവൈത്ത്: ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റഗം ഡോ.ഹിഷാം അല്‍ സാലിഹ്.ആരോഗ്യ മന്ത്രി ഡോ.ഖാലിദ് അല്‍ സയ്യിദിനോട് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന മുന്നൂറ്റി എണ്‍പതോളം നേഴ്സുമാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.ജി ടി സി അല്‍ സകൂര്‍ കമ്ബനി വഴി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപെട്ടവരാണ് ഇവർ.ഇവരില്‍ 250പേര്‍ മലയാളികള്‍ ആണ്.

Back to top button
error: