KeralaNEWS

കെ-റയിൽ വിവാദം;എം.എന്‍ കാരശ്ശേരിയെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ

കെ റെയിലിനെ വിമര്‍ശിച്ച എം എൻ കാരശ്ശേരിയെ ജർമ്മനിയിലെ അദ്ദേഹത്തിന്റെ തന്നെ പഴയ ഇന്റര്‍സിറ്റി എക്സ്പ്രസിലെ ഫോട്ടോ പ്രചരിപ്പിച്ച്  പൊങ്കാല അർപ്പിച്ച് സോഷ്യൽ മീഡിയ.ജര്‍മ്മനിയിലെ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ഇരുന്നുകൊണ്ട് മുന്‍പൊരിക്കല്‍ എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ‘വെളുക്കനെ ചിരിക്കുന്ന’ ഒരു ഫോട്ടോയാണ് ഇങ്ങനെ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

മറുനാട്ടിലെ ട്രെയിനിന്റെ വിന്‍ഡോ സീറ്റില്‍ സന്തോഷത്തോടെ ചിരിച്ചിരിയ്ക്കുന്ന എം എന്‍ കാരശ്ശേരിയ്ക്ക് കേരളത്തില്‍ അതുപോലൊന്ന് വരുന്നതിനോട് കാര്യമായ എതിര്‍പ്പാണുള്ളത് എന്നാണ് ‘സൈബറിടത്തിലെ’ നിരീക്ഷണം ബെര്‍ലിന്‍ – ഫ്രങ്ക്ഫര്‍ട്‌ വരേയ്ക്കുള്ള 550 km ദൂരം 4 മണിക്കൂറില്‍ ഓടിയെത്തുന്ന ട്രെയിനാണ്‌ ഇന്റര്‍സിറ്റി എക്സ്പ്രസ്സ്‌.

 

Signature-ad

 

ഇതിലൊക്കെ കയറി വാ പൊളിച്ചിരുന്ന് ഫോട്ടോ എടുത്ത് നാട്ടുകാരെ കാണിക്കും. പക്ഷെ കാസർകോടുകാര് 550 കിമി ദൂരെയുള്ള തിരുവനന്തപുരത്ത് അങ്ങനെയിപ്പോ നാല് മണിക്കൂറില്‍ പോകണ്ട. പോയാല്‍ തന്നെ മലബാര്‍ എക്സ്പ്രസ്സില്‍ ഒരു രാത്രി മുഴുവന്‍ എടുത്ത് പയ്യെ കവിതയൊക്കെ ചൊല്ലി പോയാല്‍ മതി’, കാരശ്ശേരിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് സൈബര്‍ പോരാളികൾ എഴുതുന്നു.

Back to top button
error: