ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം, വീടിനു തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
ഭാര്യക്ക് മറ്റ് ചിലരുമായി വഴിവിട്ടബന്ധമുണ്ടെന്നാണ് കുമാറിൻ്റെ പരാതി. ഇതേച്ചൊല്ലി വീട്ടിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തി കുമാർ ഭാര്യയെയും മക്കളെയും മർദ്ദിച്ചു. തുടർന്ന് പോലീസ് എത്തി ഭാര്യ സുലജയെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി. ഇതിൽ പ്രകോപിതനായി വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത കുമാർ ഇന്ന് രാവിലെ പെട്രോൾ ഒഴിച്ച് വീടിന് തീയിട്ട ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു
നെയ്യാറ്റിൻകര: വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര, പുലിയൂർ ശാല, പൊട്ടൻചിറയിൽ കുമാറിനെ (45) ആണ് ഇന്ന് (ബുധൻ) രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുമാർ വീട്ടിൽ കലഹമുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തി ഇയാൾ ഭാര്യയെയും മക്കളെയും മർദ്ദിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി ഭാര്യ സുലജയെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി. ഇതിൽ പ്രകോപിതനായാണ് കുമാർ വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തത്. ഇന്ന് രാവിലെ പെട്രോൾ ഒഴിച്ച് വീടിന് തീയിട്ട ശേഷമാണ് ഇയാൾ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയും ചെയ്തതെന്ന് പോലീസ് പറയുന്നു. സംശയത്തെ തുടർന്നാണ് ഇയാൾ ഭാര്യയെയും മക്കളെയും മർദ്ദിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.