BusinessTRENDING

അപ്ഗ്രാഡ് ഇനി തിരുവനന്തപുരത്തും

 

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അതികായരായ അപ്ഗ്രാഡ് തിരുവനന്തപുരത്ത് ഓഫീസ് തുറന്നു. പട്ടം മേനത്തോട്ടം ചേംബറിലാണ് അപ്ഗ്രാഡ് സെന്റര്‍ തുടങ്ങിയത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനുയോജ്യമായ കോഴ്‌സുകളും
വ്യക്തിഗത സഹായവും കരിയര്‍ കൗണ്‍സലിംഗും അപ്ഗ്രാഡില്‍നിന്ന് ലഭിക്കും. ദേശീയ- രാജ്യാന്തര സര്‍വകലാശാലകളുടെ അംഗീകാരമുള്ള കോഴുകളാണ് അപ്ഗ്രാഡ് നല്‍കുന്നത്.

Signature-ad

ഡാറ്റ സയന്‍സ്, മെഷിന്‍ ലേണിംഗ്, സോഫ്റ്റ് വെയർ ആന്റ് ടെക്നോളജി, ബ്ലോക്ക്ചെയിന്‍, മാര്‍ക്കറ്റിംഗ്, മാനേജ്മെന്റ്, ടെക്നോളജി, നിയമം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ഹെല്‍ത്ത് കെയര്‍, ക്രിമിനോളജി തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ലഭ്യമാണ്.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് അപ്ഗ്രാഡ് അലുംനി നെറ്റ്വര്‍ക്കിന് (യുഎഎന്‍) രൂപം നല്‍കിയിട്ടുണ്ട്. അപ്ഗ്രാഡ് പൂര്‍വ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അംഗങ്ങള്‍ക്ക് മികച്ച കരിയര്‍ വികസന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അപ്ഗ്രാഡ് ബിസിനസ് മേധാവി ജിതേന്ദര്‍ സിംഗ് പറഞ്ഞു. ഏഷ്യയിലെ ഉന്നത എഡ്യുടെക് കമ്പനിയെന്നു വിശേഷിപ്പിക്കപ്പെടുന്ന അപ്ഗ്രാഡിന് ഇന്ത്യക്കു പുറമെ ബ്രിട്ടന്‍, യുഎസ്, മിഡില്‍ഈസ്റ്റ്, സിംഗപ്പൂര്‍, വിയറ്റ്നാം തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഓഫിസുകളുണ്ട്.

Back to top button
error: