ന്യൂദല്‍ഹി: പദ്മശ്രീയില്‍ ഇത്തവണ മലയാളി തിളക്കം.നാല് മലയാളികള്‍ക്കാണ് പത്മശ്രീ പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത്.
ശങ്കരനാരായണന് മേനോന് ചുണ്ടയില്‍ (കായികം), സൂസമ്മ ഐപ്പ് (മൃഗ സംരക്ഷണം), പി. നാരായണക്കുറുപ്പ് (സാഹിത്യംവിദ്യാഭ്യാസം), കെ.വി. റാബിയ (സാമൂഹ്യസേവനം) എന്നിവരാണ് ഇത്തവണ പത്മശ്രീ നേടിയ മലയാളികള്‍.