വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അയല്‍ വീട്ടിലെ അലമാരയിൽ മരിച്ച നിലയില്‍ കണ്ടത്തി.നാഗർകോവിൽ മണവാളക്കുറി ച്ചിക്കു സമീപം കടിയപ്പട്ടണം ഗ്രാമത്തിലെ ജോണ്‍ റിച്ചാര്‍ഡ്-സഹായ സില്‍ജ ദമ്ബതിമാരുടെ മകന് ജോഹന്‍ റിഷി(4) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ജോഹന്‍ റിഷിയെ കാണാതായത്.തുടര്‍ന്ന് പലയിടത്തും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ വൈകുന്നേരത്തോടെ അയല്‍ക്കാരിയായ ഫാത്തിമ കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ സമീപത്തെ ബാങ്കില്‍ പണയം വെച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചതോടെയാണ് സംഭവത്തിൽ വഴിത്തിരിവാകുന്നത്.തുടര്‍ന്ന് ഇവര്‍ ഫാത്തിമയുടെ വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അലമാരയ്ക്കുള്ളില്‍ വായും കൈയ്യും കാലും തുണിയില്‍ കെട്ടിയ നിലയില്‍ കുട്ടിയെ കണ്ടത്.പോലീസ് ഫാത്തിമയെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം തുടങ്ങി.