1806ലെ ‘വെല്ലൂര്‍ വിപ്ലവം’ മുതല്‍ തമിഴ്‌നാട് നിര്‍ണായകമായ സംഭാവനയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നല്‍കിയതെന്ന് എം.കെ സ്‌റ്റാലില്‍ പറഞ്ഞു.സ്വാതന്ത്ര്യ സമരത്തില്‍ ത്യാഗപൂര്‍വമായ സംഭാവന നല്‍കിയ വീരതയി വേലുനച്ചിയാര്‍, പുലിതേവന്‍, വീരപാണ്ഡ്യ കട്ടബൊമ്മന്‍ , മരുത് സഹോദരന്‍മാര്‍, വി.ഒ ചിദംബരനാര്‍ കൂടാതെ ദേശീയ കവി ഭാരതിയാര്‍ തുടങ്ങിയവരെ സ്‌മരിച്ച്‌കൊണ്ടുള്ള നിശ്ചല ദൃശ്യമായിരുന്നു ഇത്തവണ തമിഴ്‌നാടിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു നിശ്ചലദൃശ്യം നിരസിച്ചതിലൂടെ തമിഴ്‌നാടില്‍ നിന്നുള്ള ഈ സ്വാതന്ത്ര്യസമരസേനാനികളുടെ മഹത്തായ സംഭവനകള്‍ സ്‌മരിക്കാനുള്ള അവസരമാണ് നഷ്‌ടപ്പെടുത്തിയതെന്നും എം.കെ സ്‌റ്റാലിന്‍ ആരോപിച്ചു.തമിഴ്‌നാടിന്‍റെ നിശ്‌ചലദൃശ്യം നിരസിച്ചതിന് യാതൊരുകാരണവും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തനിക്ക് അയച്ച കത്തില്‍ ചൂണ്ടികാണിച്ചിട്ടില്ലെന്നും എം.കെ സ്‌റ്റാലിന്‍ പറഞ്ഞു.