കണ്ണൂർ: സിപിഐ എം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടി.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫലും മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സുനില്‍ ഐസക്കും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഏറെനേരം നീണ്ടു നിന്ന വാക്കുതര്‍ക്കത്തിനു ശേഷമാണ് അടി നടന്നത്. ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന സിപിഐ എം പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുയായിരുന്നു.
കോവിഡ് വ്യാപന സാഹചര്യത്തിൽ പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റിവെക്കുമോ? എന്നായിരുന്നു മീഡിയ വണ്‍ റിപ്പോര്‍ട്ടറുടെ ചോദ്യം.അതിനാണൊ സംഘാടക സമിതി ഓഫീസ് തുറന്നതെന്ന് അവിടെയായിരുന്ന കോടിയേരി തിരികെ ചോദിച്ചത് കൂട്ടച്ചിരിക്കും വഴിവെച്ചു.അതല്ല, ഒരു ചാനലില്‍ ബ്രേക്കിങ് പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ മറുപടി പറഞ്ഞു.എത് ചാനലെന്ന് കോടിയേരി.ഏഷ്യാനെറ്റ് ന്യൂസ് എന്ന് മറുപടി.ഏഷ്യാനെറ്റ് ന്യൂസുകാര്‍ ഞങ്ങളുടെ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി ചോദിച്ചതോടെ വീണ്ടും കൂട്ടച്ചിരിയായി.ഇതിനുശേഷം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മീഡിയവണ്‍ റിപ്പോര്‍ട്ടറെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.