തിരുവനന്തപുരം: ആര്യങ്കോട് പൊലീ സ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം.ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.ഇതിൽ ആദ്യം എറിഞ്ഞത് പൊട്ടാത്തതിനെ തുടർന്നാണ് അൽപ്പസമയത്തിനകം തിരികെയെത്തി വീണ്ടും എറിഞ്ഞതെന്നാണ് സൂചന.
രണ്ടാമത്തേത് പൊട്ടിയെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല.പോലീസ് അന്വേഷണം ആരംഭിച്ചു.സ്ഥലത്ത് കൂടുതൽ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.