
കോട്ടയം: മദ്യലഹരയിൽ പോലീസുകാരെ ആക്രമിച്ച ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇടുക്കി തോപ്രാംകുടി കുന്നുംചിറയിൽ വീട്ടിൽ അഭിജിത്ത് ആന്റണി (27) യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിൽ ഇയാൾ ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ജീപ്പിൽ കയറ്റുന്നതിനിടയിൽ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
പോലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും പൊതുനിരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമാണ് പ്രതിക്കെതിരേ കേസെടുത്തത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.





