IndiaNEWS

ഛത്തീ​സ്ഗ​ഡി​ൽ മൂ​ന്ന് ക​ണ്ണു​ക​ളും, മൂ​ക്കി​ന് നാ​ല് തു​ള​ക​ളു​മാ​യി പ​ശു​ക്കി​ടാ​വ്, ​ഗ​വാ​ന്‍ ശി​വ​ന്‍ അ​വ​ത​രി​ച്ച​തെന്ന് ​നാട്ടു​കാ​ർ

ഛത്തീ​സ്ഗ​ഡി​ലെ രാ​ജ്‌​ന​ന്ദ​ഗാ​വി​ല്‍ മൂ​ന്ന് ക​ണ്ണു​ക​ളും, മൂ​ക്കി​ന് നാ​ല് തു​ള​ക​ളു​മാ​യി പ​ശു​ക്കി​ടാ​വ് ജ​നി​ച്ചു. ഹേ​മ​ന്ത് ച​ന്ദേ​ല്‍ എ​ന്ന ക​ര്‍​ഷ​ക​ന്‍റെ വീ​ട്ടി​ലാ​ണ് പ​ശു ജ​നി​ച്ച​ത്.

മൂ​ന്ന് ക​ണ്ണു​മാ​യി പ​ശു​ക്കി​ടാ​വ് ജ​നി​ച്ചു എ​ന്ന വാ​ര്‍​ത്ത പ​ര​ന്ന​തോ​ടെ ആ​ളു​ക​ള്‍ ഹേ​മ​ന്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഒ​ഴുകുക​യാ​ണ്. ജ​നി​ച്ചി​രി​ക്കു​ന്നത് സാ​ധാ​ര​ണ പ​ശു​ക്കി​ടാ​വ​ല്ലെ​ന്നും ഭ​ഗ​വാ​ന്‍ ശി​വ​ന്‍ അ​വ​ത​രി​ച്ച​താ​ണെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Signature-ad

ഗ്രാ​മീ​ണ​രെ​ല്ലം ഇ​തി​നെ കാ​ണാ​നും അ​നു​ഗ്ര​ഹം വാ​ങ്ങാ​നും എ​ത്തു​ക​യാ​ണ്. അ​തേ​സ​മ​യം, ഭ്രൂ​ണാ​വ​സ്ഥ​യി​ല്‍ സം​ഭ​വി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ല​മാ​ണ് ഇ​ങ്ങ​നെ​യു​ണ്ടാ​യ​തെ​ന്ന് മൃ​ഗ​ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

എ​ച്ച്എ​ഫ് ജേ​ഴ്‌​സി ഇ​ന​ത്തി​ല്‍ പെ​ടു​ന്ന പെ​ണ്‍ പ​ശു​വാ​ണി​ത്. നേ​ര​ത്തെ ത​ന്‍റെ വീ​ട്ടി​ല്‍ ഇ​തേ ഇ​ന​ത്തി​ല്‍ പെ​ടു​ന്ന കി​ടാ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​വ​യെ​ല്ലാം സാ​ധാ​ര​ണ കി​ടാ​ങ്ങ​ളെ പോ​ലെ ത​ന്നെ ആ​യി​രു​ന്നു​വെ​ന്നും ഹേ​മ​ന്ദ് പ​റ​യു​ന്നു.

Back to top button
error: