മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്.സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നാണ് മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചിരിക്കുന്നത്.മമ്മൂട്ടി ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായും റിപ്പോർട്ടുണ്ട്.
ഇന്നലെ രാത്രി വരെ മമ്മൂട്ടി സിബിഐ അഞ്ചിന്റെ സെറ്റിലുണ്ടായിരുന്നു.എസി ഫ്ളോറിലെ ചിത്രീകരണത്തിനു ശേഷം രാത്രി വൈകിയാണ് മമ്മൂട്ടി വീട്ടിലെത്തിയത്.പക്ഷെ ഇന്ന് രാവിലെ മുതൽ തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു.