IndiaNEWS

തെങ്ങ് ഒടിഞ്ഞുവീണ് മുംബൈയിൽ മലയാളി ബാലൻ മരിച്ചു

മുംബൈ: പട്ടം പറത്തുന്നതിനിടയിൽ സമീപത്തു നിന്ന തെങ്ങ് ഒടിഞ്ഞുവീണ് മലയാളി ബാലൻ മരിച്ചു.കണ്ണൂര്‍ കക്കാട് സ്വദേശി സുജിത്തിന്‍റെ മകൻ അനിരുദ്ധ് (13) ആണ് മരിച്ചത്.
 അന്ധേരിക്കടുത്ത് സഹര്‍ വില്ലേജിലായിരുന്നു താമസം.കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ആള്‍ത്തിരക്കില്ലാത്ത റോഡില്‍ പട്ടം പറത്താന്‍ പോയതായിരുന്നു.ഇതിനിടയിൽ വഴിയരികിലെ തെങ്ങ് താഴ്ഭാഗം ഒടിഞ്ഞ് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.

Back to top button
error: