റാന്നി: മാലിന്യ കൂമ്പാരമായി പൊന്തൻപുഴ വനം.വലിയകാവ് ജംഗ്ഷനും പൊന്തൻപുഴ ഹൈവേയ്ക്കുമിടയിലാണ് ഇത്തരത്തിൽ വൻതോതിൽ വനത്തിനുള്ളിൽ മാലിന്യ നിക്ഷേപം നടത്തിയിട്ടുള്ളത്.മൂക്കുപൊത്താ തെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.വര്‍ഷങ്ങളായുള്ള ഈ മാലിന്യ നിക്ഷേപത്തെക്കുറിച്ച് പരാതി പറഞ്ഞ് നാട്ടുകാരും മടുത്തിരിക്കുകയാണ് .
രാത്രി കാലത്താണ് ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ ഇവിടെ കൊണ്ട് നിക്ഷേപിക്കുന്നത്.സമീപത്തെ, വേനൽക്കാലത്തു പോലും നീരൊഴുക്കുള്ള തോട്ടിലും മാലിന്യം നിറഞ്ഞ് ഇപ്പോൾ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണുള്ളത്. ഒട്ടേറെ പേരുടെ കുടിവെള്ള സ്രോതസായിരുന്നു ഇത്.റാന്നി, മണിമല ടൗണുകളിലെ ഇറച്ചിക്കടകൾ ഉൾപ്പെടെയുള്ളവയിലെ വേസ്റ്റുകളാണ് രാത്രിയുടെ മറവിൽ ഇവിടെ കൊണ്ട് തള്ളുന്നത്.
പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നൂറു കണക്കിന് മാലിന്യ കെട്ടുകളാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്.വനംവകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള അന്വേഷണമോ പരിഹാരമോ ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.